മാലദ്വീപ് പാര്‍ലമന്റില്‍ 'കേരള മോഡല്‍' കൂട്ടതല്ല്; കാലുവാരി, കഴുത്തിന് കുത്തിപ്പിടിച്ചു, പീപ്പി ഊതി; നിരവധി എംപിമാര്‍ക്ക് പരിക്ക്

മാലദ്വീപ് പാര്‍ലമന്റില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ‘കേരള മോഡല്‍’ കൂട്ട തല്ല്. സംഘര്‍ഷത്തില്‍ ഒരു എംപിയുടെ തലയ്ക്ക് പരിക്കേറ്റു.
സംഭവത്തില്‍ മറ്റ് അംഗങ്ങള്‍ക്കും പരിക്കേറ്റതായയാണ് റിപ്പോര്‍ട്ട്.

പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പിഎന്‍സി) അംഗങ്ങളും മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി(എംഡിപി), ദ് ഡെമോക്രാറ്റ്സ് അംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്.

പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു നോമിനേറ്റ് ചെയ്ത നാല് മന്ത്രിമാരെ അംഗീകരിക്കില്ല എന്ന് പ്രതിപക്ഷം നിലപാട് എടുത്തതോടെയാണ് സഭയില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം കായികമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ചില എംപിമാര്‍ സംഗീതോപകരണങ്ങള്‍ ഉള്‍പ്പെടെ വായിച്ചപ്പോള്‍ ചേംബറിനുള്ളില്‍ സ്പീക്കര്‍ പൊത്തിപ്പിടിക്കുന്നത് ഉള്‍പ്പെടെ ദൃശ്യങ്ങളില്‍ വ്യക്തമാണ്.