ലഭ്യമായ മാര്‍ഗങ്ങളിലൂടെ റഷ്യയില്‍ നിന്ന് ഉടന്‍ മടങ്ങണം; ഫ്രഞ്ച് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

റഷ്യ – ഉക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയിലുള്ള ഫ്രഞ്ച് പൗരന്മാരോട് ഉടന്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സ്. എത്രയും പെട്ടെന്ന് ലഭ്യമായ മാര്‍ഗങ്ങളിലൂടെ മടങ്ങിയെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റഷ്യയുടെ ആക്രമണം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള

റഷ്യയിലേക്കുള്ള വിമാനങ്ങള്‍ പല രാജ്യങ്ങളും പിന്‍വലിക്കുകയും വ്യോമപാതകള്‍ അടയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഫ്രാന്‍സിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് പൗരന്മാര്‍ക്ക് മടങ്ങിയെത്താന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബെലാറൂസില്‍ ഉള്ളവരോട് എത്രയും പെട്ടെന്ന് കരമാര്‍ഗം മടങ്ങിയെത്തണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റഷ്യയുടെ ഉടമസ്ഥതയില്‍ ഉള്ളതും റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ എല്ലാ വിമാനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതായി യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യന്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തും.

റഷ്യയുടെ നീക്കത്തെ അപലപിച്ച് അമേരിക്കയും നാറ്റോയും രംഗത്തെത്തിയിരുന്നു. വ്‌ളാഡിമിര്‍ പുടിന്‍ കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കുകയാണ്. ഉക്രൈനിലെ ജനങ്ങള്‍ക്ക് 54 മില്യണ്‍ ഡോളര്‍ അധിക സഹായമായി നല്‍കുമെന്നും അമേരിക്ക അറിയിച്ചു. അമേരിക്കയിലുള്ള റഷ്യന്‍ സമ്പത്തുകള്‍ മരവിപ്പിക്കും. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്തി.

റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം സൃഷ്ടിക്കാനാണ് അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്ക, ഫ്രാന്‍സ് ജര്‍മ്മനി ഇറ്റലി യു കെ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആഗോള സാമ്പത്തിക ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഇതിന് പിന്തുണ അറിയിച്ചിരുന്നു.