കശ്മീരില്‍ മദ്ധ്യസ്ഥതയ്ക്ക് യു.എസ് തയ്യാര്‍, ഇന്ത്യ-പാക് സംഘർഷം മുമ്പത്തേക്കാൾ തണുത്തിരിക്കുന്നു: ട്രംപ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ സംഘർഷങ്ങൾ രണ്ടാഴ്ച മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ തണുത്തിരിക്കുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനായി, താത്പര്യമുണ്ടെങ്കിൽ മാത്രം സഹായിക്കാനുള്ള അമേരിക്കയുടെ വാഗ്ദാനം ട്രംപ് ആവർത്തിക്കുകയും ചെയ്തു.

ഓഗസ്റ്റ് 26- ന് ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി രണ്ടാഴ്ച്ച കഴിഞ്ഞാണ് ട്രംപിന്റെ അഭിപ്രായ പ്രകടനം. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ ആർട്ടിക്കിൾ 370- ലെ വ്യവസ്ഥകൾ റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരുന്നു.