ഫ്രാൻ‌സിൽ വെടിവയ്പ്പ്; ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതന് പരിക്ക്, അക്രമി രക്ഷപ്പെട്ടു

ഫ്രഞ്ച് നഗരമായ ലിയോണിൽ നടന്ന വെടിവയ്പിൽ ഒരു ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതന് പരിക്കേൽക്കുകയും അക്രമി രക്ഷപ്പെടുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

പള്ളി അടച്ചുകൊണ്ടിരിക്കെ പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെ (15:00 ജിഎംടി) പുരോഹിതനെ രണ്ടുതവണ വെടിവയ്ക്കുകയായിരുന്നു. പുരോഹിതന് സംഭവസ്ഥലത്ത് വച്ച് തന്നെ അടിയന്തിര ചികിത്സ നൽകി.

ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പൊലീസ് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.