ഗ്രാമി പുരസ്‌കാരം; അലെസിയ കാര മികച്ച നവാഗത സംഗീതജ്ഞ

അറുപതാമത് ഗ്രാമി പുരസ്‌കാരചടങ്ങില്‍ നേട്ടം കൊയ്ത് അലെസിയ കാര.മികച്ച നവാഗത സംഗീതജ്ഞയായി അലെസിയ കാര തെരെഞ്ഞടുക്കപ്പെട്ടു. ബ്രിട്ടിഷ് ഗായകന്‍ എഡ് ഷീരന്റെ ഡിവൈഡിനാണ് ഇത്തവണത്തെ മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡ്. രണ്ടു പുരസ്‌കാരങ്ങളുമായി ബ്രൂണോ മാഴ്‌സ്, കെന്‍ഡ്രിക് ലാമര്‍ എന്നിവര്‍ ഗ്രാമി അവാര്‍ഡില്‍ താരങ്ങളായി.

സംഗീത ലോകത്തിലെ ഏറ്റവും പ്രശസ്തമായ പുരസ്‌കാരങ്ങളില്‍ ഒന്നായ ഗ്രാമി അവാര്‍ഡ് മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലാണ് നടക്കുന്നത്. ദ് റെക്കോഡിങ് അക്കാദമി 84 വ്യത്യസ്ത വിഭാഗങ്ങളിലായി നല്‍കുന്ന പുരസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.

ജേയ്‌സ് (എട്ട് നോമിനേഷനുകള്‍), കെന്‍ഡ്രിക് ലാമര്‍ (ഏഴ് നോമിനേഷനുകള്‍), ബ്രുണോ മാര്‍സ് (ആറ് നോമിനേഷനുകള്‍) എന്നിവര്‍ക്ക് ഇത്തവണത്തെ ഗ്രാമിയില്‍ ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചു.