ജോർജ് ഫ്ലോയിഡിന് കോവിഡ്; അമേരിക്കയിൽ ആശങ്ക ഉയർത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ അമേരിക്കയിൽ വ്യാപക പ്രതിഷേധം ഉയരുമ്പോൾ ആശങ്ക ഉയർത്തി ഫ്ലോയിഡന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊല്ലപ്പെടുമ്പോൾ ഫ്ലോയിഡ് കോവിഡ് ബാധിതനായിരുന്നെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

20 പേജുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെയ് 25-നാണ് ജോർജ് ഫ്ലോയിഡിന്റെ അറസ്റ്റ് ചെയ്ത പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

ഏപ്രിൽ 3-ന് നടത്തിയ പരിശോധനയിൽ ഫ്ലോയ്ഡിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫ്ലോയ്ഡിന് കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി അടുത്തിടപഴകിയ എല്ലാവരുടെയും സ്രവം പരിശോധിക്കേണ്ടിവരും.

ഫ്ലോയ്ഡിന്റെ മരണത്തിനു വൈറസ് കാരണമായിട്ടില്ലെന്നും അയാൾക്ക് രോഗബാധ ഉണ്ടായിരുന്നു എന്നേയുള്ളൂവെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആൻഡ്രൂ ബേക്കർ പറഞ്ഞു.

ഫ്ലോയ്ഡിന് കോവിഡ് ഉണ്ടായിരുന്നെന്നു പുറത്തു പറയരുതെന്ന് അധികൃതർ നിർദേശിച്ചിരുന്നതായി ന്യൂയോർക്ക് സിറ്റി മുൻ മെഡിക്കൽ ഓഫീസർ മൈക്കിൾ ബൈഡൻ പറഞ്ഞു. ഫ്ലോയ്ഡിന്റെ കുടുംബത്തിനു വേണ്ടി സ്വകാര്യമായി പോസ്റ്റ്മോർട്ടം നടത്തിയത് ഇദ്ദേഹമായിരുന്നു