ബെർലിനിൽ ശ്രദ്ധേയമായ ചെരുപ്പുശേഖരവുമായി ഒരു കുറുക്കൻ

 

ജർമ്മനിയിൽ ബെർലിനിലെ ഒരു സ്ഥലത്ത് ഫ്ലിപ്പ് ഫ്ലോപ്പ് ചെരുപ്പുകൾ ശേഖരിച്ച് ഒരു കുറുക്കൻ. ഏതാനും ആഴ്ചകളായി രാത്രിയിൽ ഒരു കള്ളൻ തങ്ങളുടെ വീടുകളിൽ നിന്ന് ഫ്ലിപ്പ് ഫ്ലോപ്പുകളും സ്‌പോർട്‌സ് ഷൂസും മോഷ്ടിക്കുന്നതായി സെഹ്‌ലെൻഡോർഫ് നിവാസികളുടെ ശ്രദ്ധയിൽ പെട്ടു. എന്നാൽ ഇവർക്ക് കള്ളനെ പിടികൂടാൻ സാധിച്ചില്ല.

അങ്ങനെയിരിക്കെ ആഹ്‌ളാദത്തോടെ, വായിൽ രണ്ട് നീല ഫ്ലിപ്പ് ഫ്ലോപ്പുകൾ കടിച്ചുപിടിച്ച് കൊണ്ട് പോകുന്ന കള്ളനെ ഒടുവിൽ ഒരാൾ കണ്ടെത്തി. ടാഗെസ്പീഗൽ ദിനപത്രം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരത്തിൽ വീടുകളിൽ നിന്നും കട്ടുകൊണ്ട് പോകുന്ന നൂറിലധികം ചെരുപ്പുകളുടെയും ഷൂസിന്റെയും  ശേഖരം ഒടുവിൽ ഒരിടത്ത് ഇദ്ദേഹം കണ്ടെത്തുകയായിരുന്നു. ചെരുപ്പ് കടിച്ചു പിടിച്ച്‌ കൊണ്ടുപോകുന്നതായി കണ്ട കുറുക്കൻ തന്നെയാവാം ഇതിനു പിന്നിൽ എന്നാണ് ഇപ്പോൾ കരുതുന്നത്.

അപ്രത്യക്ഷമാവുന്ന ചെരുപ്പുകളെ പറ്റി നാട്ടുകാരിൽ നിന്ന് പരാതി ലഭിക്കുകയും വിഷയം നാട്ടുകാരുടെ ഒരു വെബ്‌സൈറ്റിൽ ഉന്നയിക്കപ്പെടുകയും ചെയ്തിരുന്നു, ശേഷം ഇത് ഒരു കുറുക്കന്റെ വേലയാണെന്ന് ഇയാൾ കണ്ടെത്തുകയായിരുന്നു.

ടാഗെസ്പീഗൽ എഡിറ്റർ ഫെലിക്സ് ഹാക്കൻബ്രൂച്ച് കണ്ടെത്തലിന്റെ ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.