പാകിസ്ഥാനിൽ മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

പാകിസ്ഥാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 243 മരണം. വടക്ക്-പടിഞ്ഞാറന്‍ പാകിസ്താനിലെ ബുനര്‍ ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. പ്രളയത്തിൽ നിരവധി പേരെ കാണാതായി ബുനറില്‍ മാത്രം 157 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ മണ്ണിലും ചെളിയിലും പൊതിഞ്ഞ് കിടക്കുന്ന പ്രദേശത്ത് നിന്ന് ആളുകളെ രക്ഷിക്കുന്നത് ദുഷ്‌കരമാണ്. വെള്ളിയാഴ്ച്ചയോടെയാണ് പ്രളയം ഉണ്ടായത്. നിരവധി വീടുകൾ ഒലിച്ചു പോയി. ബുനറില്‍ രക്ഷാപ്രവര്‍ത്തകരും, ഹെലികോപ്ടര്‍ സംവിധാനവും ചേര്‍ന്ന് ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മണ്ണിലും ചെളിയിലും പൊതിഞ്ഞ് കിടക്കുന്ന പ്രദേശത്ത് നിന്ന് ആളുകളെ രക്ഷിക്കുന്നത് ദുഷ്‌കരമാണെന്നും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.