ഓസ്‌ട്രേലിയയെ വിഴുങ്ങി കാട്ടുതീ; നഗരങ്ങളും കത്തിയമരുന്നു; ന്യൂ സൗത്ത് വെയില്‍സില്‍ അടിയന്തരാവസ്ഥ

ഓസ്‌ട്രേലിയയില്‍ ജനജീവിതം ദുഃസ്സഹമാക്കി കാട്ടുതീ പടരുന്നു. സെപ്റ്റംബറില്‍ തുടങ്ങിയ കാട്ടുതീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിച്ചതോടെ കനത്ത പുകയും ചാരവും മൂടി ജനവാസ മേഖലകള്‍ ആവാസയോഗ്യമല്ലാതായിരിക്കുകയാണ്.

In this Monday, Dec. 30, 2019 photo provided by State Government of Victoria, a helicopter tackles a wildfire in East Gippsland, Victoria state, Australia. Wildfires burning across Australia”s two most-populous states trapped residents of a seaside town in apocalyptic conditions Tuesday, Dec. 31, and were feared to have destroyed many properties and caused fatalities. (State Government of Victoria via AP)

ആയിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും തീ പടരുന്നെങ്കിലും ന്യൂ സൗത്ത് വെയ്ല്‍സിലാണു രൂക്ഷം. മെല്‍ബല്‍, സിഡ്‌നി ഉള്‍പ്പെടെയുള്ള വലിയ നഗരങ്ങളും തീ പിടുത്തത്തിന്റെ കെടുതികളിലാണ്. ന്യൂ സൗത്ത് വെയ്ല്‍സില്‍ ഏഴു ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Firefighters hose down trees as they battle against bushfires around the town of Nowra in the Australian state of New South Wales on December 31, 2019. – Thousands of holidaymakers and locals were forced to flee to beaches in fire-ravaged southeast Australia on December 31, as blazes ripped through popular tourist areas leaving no escape by land. (Photo by SAEED KHAN / AFP) (Photo by SAEED KHAN/AFP via Getty Images)

ഇതുവരെ 18 പേര്‍ മരിച്ചതായാണു കണക്ക്. 1200-ലേറെ വീടുകള്‍ നശിച്ചു. ഏകദേശം 5.5 ദശലക്ഷം ഹെക്ടര്‍ പ്രദേശം കത്തിയമര്‍ന്നു. വിക്ടോറിയ ആന്‍ഡ് ന്യൂ സൗത്ത് വെയ്ല്‍സില്‍ (എന്‍എസ്ഡബ്‌ള്യു) 17 പേരെയെങ്കിലും കാണാതായെന്നു അധികൃതര്‍ പറഞ്ഞു. എന്‍.എസ്.ഡബ്‌ള്യുവിന്റെ തെക്കന്‍ തീരത്ത് പ്രദേശത്തെ ഏറ്റവും വലിയ ഒഴിപ്പിക്കലാണു നടക്കുന്നത്. സിഡ്‌നിയിലേക്കും കാന്‍ബറയിലേക്കും പോകുന്നവരുടെ കാറുകളുടെ തിരക്കു കാരണം ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കാണ്.