സി.എന്‍.എന്‍, ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ ആഗോള മാധ്യമ വെബ്സൈറ്റുകള്‍ പ്രവർത്തനരഹിതമായി

ആഗോള മാധ്യമ വെബ്സൈറ്റുകള്‍ ചൊവ്വാഴ്ച രാവിലെ മുതൽ പ്രവർത്തനരഹിതമായെന്ന് റിപ്പോർട്ട്. ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകളാണ് നിലച്ചത്.

ഫിനാന്‍ഷ്യല്‍ ടൈംസ്, ബ്ലൂംബെര്‍ഗ്, സിഎന്‍എന്‍, റെഡ്ഡിറ്റ്, ജിറ്റ് ഹബ്ബ്, സ്റ്റാക്ക് ഓവര്‍ ഫ്‌ളോ. ഗാർഡിയൻ തുടങ്ങിയ വെബ്‌സൈറ്റുകൾ പ്രവര്‍ത്തനരഹിതമായെന്നാണ് റിപ്പോർട്ട്.

ആമസോൺ വെബ്സൈറ്റും തകരാർ നേരിട്ടു. എന്തുകൊണ്ടാണ് തകരാർ ഉണ്ടായതെന്ന് വ്യക്തമല്ല.