ചാന്ദ്ര വിസ്മയം; പ്രവചനം സത്യമായി, പലയിടത്തും ഭൂചലനം

മൂന്ന് ചാന്ദ്രപ്രതിഭാസങ്ങള്‍ ഒന്നിച്ച് കാണുന്ന ദിവസം ഭൂചലനമുണ്ടായേക്കാമെന്ന പ്രവചനം സത്യമായി. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം രേഖപ്പെടുത്തി. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, അര്‍ജന്റീന എന്നിവിടങ്ങളിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ പ്രഭവസ്ഥാനം അഫ്ഗാനിസ്ഥാനിലെ കുഷ് മേഖലയാണ്.

ഇവിടെ 6.1 തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചാന്ദ്ര പ്രതിഭാസങ്ങള്‍ ഒരുമിച്ച് വരുന്ന ദിവസം ഭൂചലനത്തിന്  സാധ്യതയെന്ന പ്രവചനം പുറത്ത് വന്നത്.

https://www.youtube.com/watch?time_continue=12&v=_Ca2vaYxipE