ഇറാനെതിരെ നടക്കുന്ന യുദ്ധത്തിൽ നിന്നും പിന്നോട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യൻ സംഘര്‍ഷ മേഖലയിലേക്ക് പതിനായിരം സൈനികരെ കൂടി വിന്യസിക്കാനൊരുങ്ങുകയാണ് അമേരിക്ക. ഇറാനെതിരായ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പത്ത് ദിവസം കൂടി ദീര്‍പ്പിച്ചിച്ചതായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.
ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങള്‍ക്കെതിരെ നേരത്തെ പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ ഭാഗിക വെടിനിര്‍ത്തല്‍ പത്ത് ദിവസം കൂടി ദീര്‍ഘിപ്പിച്ചു എന്നായിരുന്നു ഇന്ന് രാവിലെ ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ഇറാന്റെ ആവശ്യപ്രകാരമാണ് താല്‍ക്കാലിക വെടി നിര്‍ത്തല്‍ നീട്ടിയതെന്നും യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
Read more
എന്നാല്‍ ഇതിനിടയിലും പശ്ചിമേഷ്യയിലെ സൈനിക ശേഷി കൂട്ടാനൊരുങ്ങുകയാണ് അമേരിക്ക. സംഘര്‍ഷ മേഖലയില്‍ 10,000 സൈനികരെ കൂടി വിന്യസിക്കാനാണ് അമേരിക്കയുടെ നീക്കം.







