കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് നേരെ മിസൈൽ പ്രയോഗിക്കും: പാക് മന്ത്രി

കശ്മീർ പ്രശ്‌നത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന ഏതൊരു രാജ്യത്തെയും ശത്രുവായി കണക്കാക്കുമെന്നും മിസൈൽ ആക്രമണം നടത്തുമെന്നും പാകിസ്ഥാൻ മന്ത്രി. കശ്മീർ വിഷയത്തിൽ ഇന്ത്യയുമായുള്ള പിരിമുറുക്കം ഉയർന്നാൽ പാകിസ്ഥാൻ യുദ്ധം ചെയ്യും. ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ശത്രുവായി കണക്കാക്കും. ഇന്ത്യയ്ക്കും അതിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കും നേരെ മിസൈൽ പ്രയോഗിക്കും, ചൊവ്വാഴ്ച നടന്ന ഒരു പരിപാടിയിൽ കശ്മീർകാര്യ, ഗിൽഗിത് ബാൾട്ടിസ്ഥാൻ മന്ത്രി അലി അമിൻ ഗന്ധാപൂർ പറഞ്ഞു.

കശ്മീർ വിഷയത്തിൽ ഇക്കാര്യത്തിൽ പാകിസ്ഥാന്റെ വാദങ്ങൾക്ക് ആഗോളതലത്തിൽ തിരിച്ചടി നേരിടുന്ന സമയത്താണ് പാക് നേതാവിന്റെ വിവാദ പ്രസ്താവന. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യയുടെ നീക്കത്തെ പറ്റി പാകിസ്ഥാൻ ഏകപക്ഷീയമായി ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെ തരംതാഴ്ത്തിയിരുന്നു.