കോവിഡ് ബാധിച്ച് ലണ്ടനില്‍ മലയാളി നഴ്‌സ് മരിച്ചു

കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മലയാളി മരിച്ചു. മലയാളി നഴ്‌സാണ് ലണ്ടനില്‍ രോഗം ബാധിച്ച് മരിച്ചത്. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ (44) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.

അമേരിക്കയിലെ ചിക്കാഗോയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഇന്ന് മരിച്ചിരുന്നു. കോട്ടയം മാന്നാനം സ്വദേശി സെബാസ്റ്റ്യന്‍ വല്ലാത്തറക്കല്‍ ആണ് മരിച്ചത്.

Read more

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു.  ഇതുവരെ 30,64,147 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. ബ്രിട്ടനില്‍ കോവിഡ് മരണം 21,092 . രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു,157,149  പേരാണ് ചികിത്സയിലുള്ളത്.