ക്ലോഡിയ ഗോൾഡിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം

സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നോബൽ പുരസ്കാരം ക്ലോഡിയ ഗോൾഡിന്. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ സംഭാവനയെകുറിച്ചുള്ള സമഗ്രമായ ഗവേഷണത്തിനാണ് പുരസ്കാരം. ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസറാണ് ക്ലോഡിയ ഗോൾഡിൻ.

അമേരിക്കൻ സാമ്പത്തിക വിദഗ്ദയും ചരിത്രകാരിയുമാണ് ക്ലോഡിയ ഗോൾഡിൻ. വരുമാന അസമത്വം, വിദ്യാഭ്യാസം, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ടും നിരവധി ഗവേഷണ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാമ്പത്തിക നോബൽ പുരസ്കാരം കൊടുത്തുതുടങ്ങിയത് മുതൽ ഈ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ ഗോൾഡിൻ. തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്ക് മനസിലാക്കിയിരിക്കുന്നത് പ്രധാനമാണെന്നും, അത് ഭാവിയിലെ തടസങ്ങൾ നീക്കുന്നതിന് സഹായകരമാണെന്നും ക്ലോഡിയയുടെ ഗവേഷണത്തിന് നന്ദിയുണ്ടെന്നും പുരസ്കാര കമ്മറ്റിയുടെ അധ്യക്ഷൻ ജേക്കബ് സെൻസൺ പറഞ്ഞു.

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇറാനിലെ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തക നർഗീസ് മൊഹമ്മദിക്കായിരുന്നു. നോർവീജിയൻ എഴുത്തുകാരൻ യോൺ ഫോസെയ്ക്കായിരുന്നു സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം.