ബ്രെക്‌സിറ്റ് ഉടമ്പടിക്ക് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരം

ബ്രെക്‌സിറ്റ് ഉടമ്പടി യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ബ്രിട്ടനുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുന്ന ഉടമ്പടിയാണ് ബ്രെക്‌സിറ്റ്. 683 അംഗങ്ങള്ളുള പാര്‍ലമെന്റില്‍ 621 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. 49 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇതില്‍ 13 പേര്‍ വിട്ടുനിന്നു.

ഉടമ്പടിയിലെ വ്യവസ്ഥകള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചതോടെ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്. പരമ്പരാഗത സ്‌കോട്ടിഷ് ഗാനമായ “ഓള്‍ഡ് ലാംഗ് സൈനെ” ആലപിച്ചാണ് ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിട നല്‍കിയത്. ജനുവരി 31 രാത്രി 11 മണിക്കാണ് ബ്രക്‌സിറ്റ് യാഥാര്‍ഥ്യമാകുന്നത്.

യൂറോപ്യന്‍ പാര്‍ലമെന്റില്‍ 73 പേരാണ് ബ്രിട്ടന്റെ പ്രതിനിധികളായുണ്ടായിരുന്നത്.. ഇവരുടെ അവസാന സമ്മേളനമായിരുന്നു ബുധനാഴ്ച നടന്നത്. 31ന് ബ്രെക്‌സിറ്റ് നടപ്പായാലും 11 മാസം പരിവര്‍ത്തനകാലമാണ്. ഇരുപക്ഷവും തമ്മിലുള്ള വ്യാപാര കരാറുകളും മറ്റും ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനമെടുക്കുക.

യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിച്ച് ബ്രക്‌സിറ്റ് യാഥാര്‍ത്ഥ്യമാക്കിയ ിബ്രിട്ടീഷ് പാര്‍ലിമെന്റ തീരുമാനത്തിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കിയിരുന്നു. രാജ്ഞി ഒപ്പുവെച്ചതോടെ ബില്‍ നിയമമായിരിക്കുകയാണ്.