കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനം; 138 പേര്‍ കൊല്ലപ്പെട്ടു, 280 പേര്‍ക്ക് പരുക്ക്

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനം. കൊളംബോയില്‍ ഉള്‍പ്പെടെ നടന്ന സ്‌ഫോടനത്തില്‍ 138 പേര്‍ കൊല്ലപ്പെട്ടു, 280 പേര്‍ ആശുപത്രികളിലാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. കൊളംബോ, ബട്ടിക്കലോവ, നെഗോംബോ, കൊച്ചിക്കാടെ എന്നിവിടങ്ങളിലാണ് പള്ളിയിലെ സ്‌ഫോടനം. സിനമണ്‍ ഗ്രാന്‍ഡ് , ഷാംഗ്രിലാ, കിങ്‌സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനം.

കൊളംബോ കൊച്ചിക്കാടെ സെന്റ് ആന്റണീസ് പള്ളിയില്‍ ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും ഈസ്റ്റര്‍ ആരാധനയ്ക്കിടെ സ്‌ഫോടനമുണ്ടായി.