ആരോഗ്യ മന്ത്രി ഗിന്നസ് ബുക്കിൽ ഇടം നേടും; ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടതിന്; പരിഹസിച്ച് വി.ഡി സതീശൻ, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ ആരോഗ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവഡോക്ടർ പോലീസിന്റെ സാന്നിധ്യത്തിലാണ് കൊല്ലപ്പെട്ടത്. ഡോക്ടർമാരുടെ പരാതികൾ ഗവൺമെന്‍റ് പരിഗണിച്ചില്ല എന്നതിന്‍റെ തെളിവാണിതെന്നും സതീശൻ പറഞ്ഞു.

പൊലീസിന്‍റെ കൃത്യമായ അനാസ്ഥയാണ് സംഭവത്തിന് വഴിവച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരടേണ്ടി വന്നത് ആരോഗ്യ മന്ത്രിക്കാണെന്നും ഗിന്നസ് ബുക്കിൽ ഇടം നേടുമെന്നും വി ഡി സതീശൻ പരിഹസിച്ചു.

അതേ സമയം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസയ്ക്കിടെ വനിതാ ഡോക്ടറെ പ്രതി കുത്തി കൊന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.കൊല്ലം ജില്ലാ പോലീസ് മേധാവി 7 ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.