ശ്യാമപ്രസാദ് വധം സിപിഐഎമ്മിന്റെ പിടലിക്ക് വച്ച് കെ.സുരേന്ദ്രന്‍; ‘ ജിഹാദികള്‍ക്ക് സി.പി.ഐഎമ്മിന്റെ സഹായം ലഭിച്ചു’

Advertisement

ശ്യാമപ്രസാദ് കൊലപാതകത്തില്‍ ജിഹാദികളും സി. പി. എമ്മും കൂട്ടുപ്രതികളാണെന്ന് കെ. സുരേന്ദ്രന്‍. കണ്ണവം മേഖലയില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമുതല്‍ സി. പി. എമ്മും എസ്. ഡി. പി. ഐയും ധാരണയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ജിഹാദി ചുവപ്പു ഭീകരര്‍ ഒന്നിക്കുന്നതിനെതിരായി സി. പി. എമ്മിലെ മതനിരപേക്ഷചിന്താഗതിക്കാര്‍ നിലപാടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കെ. സുന്ദ്രേന്‍ ആരോപിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശ്യാമപ്രസാദ് കൊലപാതകത്തില്‍ ജിഹാദികളും സി. പി. എമ്മും കൂട്ടുപ്രതികളാണ്. കണ്ണവം മേഖലയില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമുതല്‍ സി. പി. എമ്മും എസ്. ഡി. പി. ഐയും ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. ചില വാര്‍ഡുകളില്‍ രണ്ടു പാര്‍ട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നത് ഒരേ പ്രവര്‍ത്തകര്‍ തന്നെയാണ്. നിരവധി അക്രമങ്ങള്‍ അവിടെ നടന്നിട്ടും സി. പി. എമ്മും പോലീസും അവരെ സഹായിക്കുന്ന നിലപാടാണ് എടുത്തത്. തികച്ചും മതസൗഹാര്‍ദ്ദത്തോടെ അവിടെ നടന്നുവന്നിരുന്ന ഒരു പള്ളി ഉറൂസിന്റെ നിയന്ത്രണം ഇത്തവണ സി. പി. എമ്മും എസ്. ഡി. പി. ഐയും ചേര്‍ന്ന് അവരുടെ നിയന്ത്രണത്തിലാക്കിയതും പ്രദേശത്ത് വലിയ ചര്‍ച്ചയായിരുന്നു. ഉറൂസിനു വന്ന ചില അന്യമതസ്ഥരെ ഇക്കൂട്ടര്‍ അക്രമിക്കുകയുമുണ്ടായി. വിശ്വാസികള്‍ക്കിടയിലും സി. പി. എമ്മിനകത്തും ഇത് പ്രതിഷേധത്തിനു കാരണമായിരുന്നു. ഈ കൊലപാതകത്തിലും സി. പി. എം സഹായം അവര്‍ക്കു ലഭിച്ചിട്ടുണ്ട്. ജിഹാദി ചുവപ്പു ഭീകരര്‍ ഒന്നിക്കുന്നതിനെതിരായി സി. പി. എമ്മിലെ മതനിരപേക്ഷചിന്താഗതിക്കാര്‍ നിലപാടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ശ്യാമപ്രസാദ് കൊലപാതരത്തിൽ ജിഹാദികളും സി. പി. എമ്മും കൂട്ടുപ്രതികളാണ്. കണ്ണവം മേഖലയിൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമുതൽ…

Posted by K Surendran on Saturday, 20 January 2018