രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ വിജയിക്കില്ല, കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികളോട് ഏറ്റുമുട്ടാനാകില്ല – മണിശങ്കര്‍ അയ്യര്‍

രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ വിജയിക്കുമെന്ന് തോന്നുന്നില്ലെന്ന് മുന്‍ കോണ്‍ഗ്രസ് അംഗം മണി ശങ്കര്‍ അയ്യര്‍. എംജിആറും ജയലളിതയും രാഷ്ട്രീയത്തില്‍ വിജയിച്ചതുപോലെ രജനീകാന്തിന് രാഷ്ട്രീയഭാവി ഇല്ലെന്നും തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികളോട് ഏറ്റുമുട്ടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

രജനികാന്ത് നല്ലൊരു വ്യക്തിയായതുകൊണ്ട് എല്ലാവരും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തു. എന്തുകൊണ്ടെന്നാല്‍ നമുക്ക് രാഷ്ട്രീയത്തില്‍ നല്ല വ്യക്തികളെ ആവശ്യമാണ്. എംജിആറും ജയലളിതയും രാഷ്ട്രീയത്തില്‍ വിജയിച്ചത് അവര്‍ ദ്രാവിഡ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരുന്നതുകൊണ്ടും തങ്ങളുടെ പ്രത്യയശാസ്ത്രത്തെ സ്വാധീനിക്കാന്‍ സിനിമ ഉപയോഗിച്ചതുകൊണ്ടുമാണ്.

സിനിമയെ രാഷ്ട്രീയത്തിന്റെ ഭാഷയാക്കരുത്. ശിവാജി ഗണേശനെയും ക്യാപ്റ്റന്‍ വിജയകാന്തിനെയും ഉദാഹരണമാക്കി അവര്‍ സിനിമയില്‍ വിജയിച്ചുവെന്നും എന്നാല്‍ രാഷ്ട്രീയത്തില്‍ അത് ആവര്‍ത്തിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചു. രജനീകാന്തിന് കോണ്‍ഗ്രസിനോട് ഏറ്റുമുട്ടാം എന്നാല്‍ തമിഴ്‌നാട്ടിലെ മറ്റൊരു പാര്‍ട്ടിയുമായും ഏറ്റുമുട്ടാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡെയുടെ കോണ്‍ക്ലേവ് 2018ല്‍ സംസാരിക്കുകയായിരുന്നു മണിശങ്കര്‍ അയ്യര്‍.