സമാജ് വാദി പാര്‍ട്ടി കൊണ്ടുവന്ന പദ്ധതികള്‍ യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്നു; പരിഹസിച്ച് അഖിലേഷ് യാദവ്

സമാജ് വാദി പാര്‍ട്ടിയുടെ ഭരണനേട്ടങ്ങളുടെ ക്രെഡിറ്റ് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ തട്ടിയെടുക്കുകയാണ് എന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മെട്രോ ട്രെയിന്‍, മെട്രോ സ്റ്റേഷന്‍ എന്നീ പദ്ധതികള്‍ മുന്‍ എസ്പി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്നതാണ്. ഇവയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

യോഗി ആദിത്യനാഥിനെ ബാബ എന്ന് വിശേഷിപ്പിച്ച അഖിലേഷ് യാദവ് എസ്.പി സര്‍ക്കാര്‍ നിര്‍മ്മിച്ച മെട്രോ ബാബ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതേയുള്ളു എന്ന പരിഹസിച്ചു. ബിജെപി സര്‍ക്കാരിന് കീഴില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍,വ്യവസായികള്‍ എന്നിങ്ങനെ നിരവധി പേര്‍ ആത്മഹത്യ ചെയ്തു. ഒരിക്കല്‍ കൂടി എസ്പി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 10ന് ആണ് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍