യോഗി ആദിത്യനാഥിന്റെ യഥാര്‍ത്ഥ പേരു പറഞ്ഞു; ഭാരത് മാതാ കീ ജയ് വിളികളോടെ കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യോഗി ആരാധകന്‍; വീഡിയോ

കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്താന്‍ ശ്രമിച്ച് യോഗി ആദിത്യനാഥിന്റെ ആരാധകന്‍. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരായ അജയ് സിംഗ് ബിഷ്ത് എന്ന് വിളിച്ചതാണ് യോഗി ആരാധകനെ ചൊടിപ്പിച്ചത്.

എന്നാല്‍ യോഗിയെ അദ്ദേഹത്തിന്റെ ജന്മ പേരായ അജയ് സിംഗ് ബിഷ്ത് എന്ന് വിളിക്കുന്നത് അപമാനകരമാണെന്നും ഭാരതീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും വിളിച്ചു പറഞ്ഞായിരുന്നു നാച്ചികേത ഹാളിലെത്തിയത്.

ഭാരത് മാതാ കീ ജയ് എന്നും വിളിച്ച് ഒരാള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് തള്ളിക്കയറി വരികയായിരുന്നു.ദേശീയ പതാകയുമായി ഭാരത് മാതാ കി ജയ് വിളികളോടെ ഹാളിലെത്തിയ ആള്‍ പാര്‍ട്ടിയുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശി നാച്ചികേതയാണ് പ്രതിഷേധക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.