കൊറോണ: നാല് രാജ്യങ്ങളിലെ പൗരന്മാർക്ക് മാർച്ച് 3-നുള്ളിൽ നൽകിയ വിസ റദ്ദ് ചെയ്തു 

ഇന്ത്യയിൽ പുതിയ രണ്ട് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട് ഒരു ദിവസത്തിന് ശേഷം, ഇതുവരെ ഇന്ത്യയിൽ പ്രവേശിച്ചിട്ടില്ലാത്ത ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് മാർച്ച് 3-നോ അതിനുമുമ്പോ അനുവദിച്ചിട്ടുള്ള എല്ലാ പതിവ് വിസകളും ഇ-വിസകളും താത്കാലികമായി റദ്ദ് ചെയ്തുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

ഇതുവരെ ഇന്ത്യയിൽ പ്രവേശിച്ചിട്ടില്ലാത്ത ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് മാർച്ച് 3- നകം നൽകുന്ന വിസ ഓൺ അറൈവലും (VoA) താത്കാലികമായി നിർത്തിവെച്ചു. അടിയന്തരമായ കാരണങ്ങളാൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് അടുത്തുള്ള ഇന്ത്യൻ എംബസി / കോൺസുലേറ്റിൽ നിന്ന് പുതിയ വിസ തേടാവുന്നതാണ്.