ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നു പ്രസിദ്ധീകരിക്കും. ഇന്നു മുതൽ ഈ മാസം 19 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 22. ഓഗസ്റ്റ് ആറിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ ലോക്സഭയിലെയും രാജ്യസഭയിലെയും 788 എംപിമാരാണു വോട്ട് രേഖപ്പെടുത്തുക.
തിരഞ്ഞെടുപ്പ് കമ്മീഷണനാണ് തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന്റെ അന്നു തന്നെ വോട്ടെണ്ണലും നടക്കും. ജൂലായ് 19 നാണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി.
രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക്‌സഭയിലെ 543 ലോക്‌സഭാ അംഗങ്ങളുംകൂടിയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് അവസാനിക്കും.
Read more
അതിനു മുൻപായി പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന തരത്തിലാണ് പ്രക്രിയകൾ തീരുമാനിച്ചിരിക്കുന്നത്.







