മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ശേഷം ഉദ്ധവ് താക്കറെ ആദ്യമായി മോദിയെ കണ്ടു

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ശിവസേന നേതാവ് ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ഉദ്ധവ് താക്കറെ സഖ്യകക്ഷിയായിരുന്ന ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞ് മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. കഴിഞ്ഞ മാസം കോണ്‍ഗ്രസിന്റെയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും (എന്‍സിപി) പിന്തുണയോടെയാണ് ശിവസേന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

മഹാരാഷ്ട്രയിലെ പൂനെയില്‍ നടക്കുന്ന ഡയറക്ടര്‍ ജനറല്‍മാരുടെയും ഇന്‍സ്‌പെക്ടര്‍ ജനറലുകളുടെയും ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കും.മോദിയെ സ്വീകരിച്ച ശേഷം ഉദ്ധവ് മുംബൈയിലേക്ക് തിരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും മോദിയെ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.