ടിവികെയെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ. ടിവികെ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ് ആണെന്ന് ഡിഎംകെ വിമർശനം ഉന്നയിച്ചു. വിശ്വാസ വോട്ടെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് അനുകൂലമായി ഒരു വിഭാഗം അണ്ണാ ഡിഎംകെ എംഎൽഎമാർ വോട്ട് ചെയ്തതിന് പിന്നാലെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തുകയായിരുന്നു.
ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് ടിവികെ വന്നത്. എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ് എന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ വിമർശിച്ചു. അണ്ണാ ഡിഎംകെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങിയാണ് പിന്തുണ ഉറപ്പിച്ചത്. ശുദ്ധമായ പാർട്ടിയാണ് ടിവികെ എന്നായിരുന്നു അവകാശവാദം. എന്നാൽ എംഎൽഎമാരെ തൂക്കുന്ന കക്ഷിയാണ് ടിവികെയെന്നും എം കെ സ്റ്റാലിൻ എക്സിൽ കുറിച്ചു.
Read more
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓരോ നീക്കവും ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. എഐഎഡിഎംകെ അംഗങ്ങളെ പിളർത്തിയതിന് പ്രതിഫലമായി എന്താണ് നൽകാൻ പോകുന്നതെന്ന് അറിയാൻ ജനം കാത്തിരിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങൾ ഇപ്പോൾ ഏറെ ഖേദിക്കുകയാണ്. ഭരണകക്ഷിയുടെ ആദ്യ നടപടികൾ അനാരോഗ്യകരമായ രാഷ്ട്രീയത്തിന്‍റെ തെളിവാണെന്നും സ്റ്റാലിൻ പറഞ്ഞു.







