ടൂള്‍ കിറ്റ് കേസ്; ദിശ രവിക്ക് എതിരെ യു.എ.പി.എ ചുമത്തിയേക്കും

Advertisement

ടൂള്‍ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയ്ക്കെതിരെ  എതിരെ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തിയേക്കും. ടൂള്‍ കിറ്റ് കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവർക്കെതിരെയും യുഎപിഎ ചുമത്താനാണ് ഡല്‍ഹി പൊലീസിൻറെ നീക്കം. ടൂള്‍ കിറ്റിലെ ഹൈപ്പര്‍ ലിങ്കുകള്‍ ദേശവിരുദ്ധ പ്രചാരണങ്ങളിലേക്കും സൈന്യം കൂട്ടക്കൊല നടത്തുന്നു എന്ന് വിധത്തില്‍ നടത്തുന്ന പ്രചാരണങ്ങളിലേക്കും നയിക്കുന്നത് ചൂണ്ടിക്കാട്ടിയാകും യുഎപിഎ ചുമത്തുക.

വിവിധ സാമൂഹ്യ മാധ്യമങ്ങളും മറ്റ് ഓണ്‍ലൈന്‍ സേവന ദാതാക്കളും നല്‍കിയ ബേസിക്ക് സബ്‌സ്‌ക്രൈബര്‍ ഡീറ്റയില്‍സ് ഇപ്പോള്‍ പൊലീസ് അവലോകനം ചെയ്ത് വരികയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ നടപടിക്രമങ്ങള്‍ അവസാനിക്കും.

കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കങ്ങള്‍ ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് ഈ ആഴ്ച ഉണ്ടാകും എന്നാണ് വിവരം. കേസിലെ കുറ്റാരോപിതര്‍ക്ക് എതിരെ യുഎപിഎ ചുമത്തുന്നതടക്കം ആകും നടപടികള്‍. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ യോഗം തിങ്കളാഴ്ച കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടക്കും. ഇതിന് ശേഷമാകും നടപടികള്‍.

ഇടക്കാല ജാമ്യം ലഭിച്ച നികിതയും ശാന്തനുവും ഡല്‍ഹി കോടതികളെ ഈ ആഴ്ച സമീപിക്കും. നിയമ സഹായം തേടി പ്രമുഖ അഭിഭാഷകരെ ഇരുവരും ഇതിനകം സമീപിക്കുകയും ചെയ്തിട്ടുണ്ട്.