ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതിന്റെ ക്രെഡിറ്റും മോദിയ്ക്ക്; ടൈംസ് നൗ ചാനലിന്റെ ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ഓസ്‌ട്രേലിയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചതിനും നരേന്ദ്ര മോദിക്ക് ക്രെഡിറ്റ് നല്‍കി ടൈംസ് നൗ ചാനല്‍.
ചാനലിന്റെ ഈ സമീപനത്തെ ശക്തമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നത്. നിരവധി ട്രോളുകളും ടൈംസ് നൗവിനെതിരെ വരുന്നുണ്ട്.

ഇന്നലെ നടന്ന മത്സരത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ പി.എം.ഒ ഇന്ത്യ എന്ന അക്കൗണ്ടിനെ ടാഗ് ചെയ്താണ് ടൈംസ് നൗ ഇന്ത്യയുടെ വിജയം ട്വീറ്റ് ചെയ്തത്. “@PMOIndia beats Autsralia by 6 wickets in the 1st ODI.” എന്നായിരുന്നു ടൈംസ് നൗവ് ടാഗ് ചെയ്ത ട്വീറ്റ്.

എന്നാല്‍ അബദ്ധം പിണഞ്ഞെന്ന് മനസിലായ ചാനല്‍ പെട്ടെന്ന് തന്നെ ട്വീറ്റ് എഡിറ്റ് ചെയ്യുകയും ചെയ്തു. പക്ഷേ സോഷ്യല്‍ മീഡിയയില്‍ അതിവേഗത്തില്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ വൈറലായി. അതോടെ ചാനലിനെതിരെ വിമര്‍ശനങ്ങളുടെ ഘോഷയാത്രയായിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടോ… അയ്യോ അത് കാണാന്‍ പറ്റിയില്ലല്ലോ… എന്നൊക്കെയുള്ള ട്രോളുകളാണ് വരുന്നത്. പാകിസ്ഥാനെ തോല്‍പ്പിച്ച ശേഷം പ്രധാനമന്ത്രി ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു എന്നും ട്വീറ്റ് ഉണ്ട്.

https://twitter.com/Justavoice001/status/1101873893072093185

Read more