ആന്ധ്രയ്ക്ക് ഇനി മൂന്ന് തലസ്ഥാനം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് ഒരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

ആന്ധ്രാപ്രദേശിന്‌  മൂന്ന് തലസ്ഥാനം കൊണ്ടുവരാനുള്ള ബില്ല് നിയമസഭ പാസാക്കി. ടിഡിപി അംഗങ്ങൾ ബഹിഷ്കരിച്ചതിനെ തുടർന്ന് ശബ്ദവോട്ടോടെയാണ് ബില്ല് പാസായത്. വിശാഖപട്ടണം, അമരാവതി, കുർണൂൽ എന്നിവയാണ് ഇനി ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനങ്ങളാവുക. ഇനി നിയമനിര്‍മ്മാണ സഭ അമരാവതിയിലും സെക്രട്ടേറിയറ്റ് വിശാഖപട്ടണത്തും ഹൈക്കോടതി കര്‍ണൂലിലും ആയിരിക്കും. അമരാവതിയെ പ്രത്യേക തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച 2014 ലെ ചട്ടം റദാക്കി. മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഇതടക്കമുള്ള നാല് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയത്. ഈ ബില്ലുകള്‍ ഇന്ന് ആരംഭിക്കുന്ന ആന്ധ്ര നിയമസഭയുടെ മൂന്നുദിവസത്തെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കും.

ഒരു തലസ്ഥാനത്തിനു വേണ്ടി കോടികൾ മുടക്കാനാവില്ലെന്നും എല്ലാ മേഖലയുടെയും വികസനമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി പറഞ്ഞു. അമരാവതിയെ ചന്ദ്രബാബു നായിഡു റിയൽ എസ്റ്റേറ്റ് സംരംഭം ആക്കിയെന്നും ജഗൻ കുറ്റപ്പെടുത്തി. സഭയിൽ ബഹളമുണ്ടാക്കിയ 17 ടിഡിപി എംഎൽഎമാരെ സ്പീക്കർ പുറത്താക്കി. തുടർന്ന് സഭാ കവാടത്തിൽ പ്രതിഷേധിച്ച ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു നീക്കി. ഇന്ന്‌ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ടിഡിപി ആഹ്വാനം ചെയ്തിട്ടുണ്ട്.

അമരാവതിയില്‍ ഏക്കറുകണക്കിന് ഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്താണ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായ്‍ഡു തലസ്ഥാനനഗരത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. നിലവില്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങളടക്കം ഇപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.  കര്‍ഷകരാണ് തുടക്കത്തില്‍ മൂന്ന് തലസ്ഥാനം എന്ന പ്രഖ്യാപനത്തിനെതിരെ സമരവുമായി രംഗത്തെത്തിയത്. പിന്നീട് പ്രതിപക്ഷകക്ഷികളും പ്രക്ഷോഭം ഏറ്റെടുക്കുകയായിരുന്നു.

ആന്ധ്രപ്രദേശ് ക്യാപിറ്റല്‍ ഡെവലപ്പ്‌മെന്റ് ആതോറിട്ടി ആക്ട് പിന്‍വലിച്ചുകൊണ്ടാണ്, മൂന്നു തലസ്ഥാനമെന്ന നിര്‍ദേശത്തിന് തുടക്കമിടുന്നത്. നിര്‍ദിഷ്ട എപിസിആര്‍ഡിഎ ആക്ട് പിന്‍വലിക്കുന്നതോടെ അമരാവതി സംസ്ഥാന തലസ്ഥാനമെന്ന നിലയിലുള്ള വികസനത്തിന് വഴിയൊരുങ്ങും. സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും വികസനം എത്തിക്കുക ലക്ഷ്യമിട്ട്, പ്രാദേശിക വിസനത്തിനായി അധികാര വികേന്ദ്രീകരണം എന്ന ബില്ലാണ് മന്ത്രിസഭ അംഗീകരിച്ച മറ്റൊന്ന്.

മൂന്നായി തലസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ അമരാവതി ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയും ടിഡിപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഇന്ന് നിയമസഭയിലേക്ക് ചലോ അസംബ്ലി മാര്‍ച്ചിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ടിഡിപി, സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം 800 ലേറെ പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ