രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് തന്നെ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ശരിവെച്ച്‌ സുപ്രീംകോടതി

രണ്ടില ചിഹ്നം ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം സുപ്രീംകോടതി ശരി വെച്ചു.

രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ചോദ്യം ചെയ്ത് ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ജോസഫ് വിഭാഗം കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതി ഈ വാദം തള്ളി.

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ജോസഫ് വിഭാഗത്തിനും യു.ഡി.എഫിനും വലിയ തിരിച്ചടിയായിരുന്നു. മണിക്ക് ശേഷം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തോടൊപ്പം മുന്നോട്ടു പോകാനാണ് യു.ഡി.എഫ് തീരുമാനിച്ചത്. സി.എഫ് തോമസ്, ജോയി എബ്രഹാം തുടങ്ങിയ മാണി വിഭാഗത്തിലെ പ്രമുഖര്‍ ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നതും യു.ഡി.എഫ് നടപടിയെ സ്വാധീനിച്ചു. തുടർന്ന് ജോസ് വിഭാഗം ഇടതുമുന്നണിയോടൊപ്പം ചേർന്നു.