തെലുങ്കാനയിലെ മഹാത്മാഗാന്ധി ക്ഷേത്രം വന്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ തെലങ്കാനയിലെ മഹാത്മാ ഗാന്ധി ക്ഷേത്രം വന്‍ ജനശ്രദ്ധായാകര്‍ഷിക്കുന്നു. നല്‍ഗോണ്ട ജില്ലയിലെ ചിറ്റിയാലിലുള്ള മഹാത്മാ ഗാന്ധി ക്ഷേത്രത്തില്‍ ഇപ്പോള്‍ പ്രതിദിനം 350 പേര്‍ വരെ എത്താറുണ്ടെന്നാണ് വിവരം. ഹൈദരാബാദില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള പട്ടണമാാണ് തെലങ്കാനയിലെ ചിറ്റിയാല്‍.
ഈ പട്ടണത്തിനടുത്തുള്ള പെഡ്ഡ കപര്‍ത്തി ഗ്രാമത്തിലെ മഹാത്മഗാന്ധി ക്ഷേത്രമാണ് വിദൂര സ്ഥലങ്ങളില്‍ നിന്നുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതെന്ന് ക്ഷേത്രം കൈകാര്യം ചെയ്യുന്ന മഹാത്മാ ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി വി കൃഷ്ണ റാവു പറഞ്ഞു. സാധാരണ ദിവസങ്ങളില്‍ 60-70 സന്ദര്‍ശകര്‍ എത്തുന്ന ക്ഷേത്രത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാന്‍ തെലങ്കാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും മുന്‍കൈയെടുത്തതോടെ ഭക്തരുടെ ഒഴുക്ക് വര്‍ദ്ധിച്ചതായി റാവു പറഞ്ഞു.

സാധാരണയായി, 60 മുതല്‍ 70 വരെ ആളുകള്‍ എല്ലാ ദിവസവും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കായി എത്താറുണ്ട്. ഇപ്പോള്‍ ആസാദി കാ അമൃത് മഹോത്സവ്, തെലങ്കാന സര്‍ക്കാരിന്റെ സ്വതന്ത്ര ഭാരത് വജ്രോത്സവ് എന്നിവയുടെ പേരില്‍ വ്യാപകമായ പ്രചാരണം നല്‍കിയതിനാല്‍, സന്ദര്‍ശകരുടെ എണ്ണം ഉയര്‍ന്നു. 2014ല്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ പ്രത്യേക പരിപാടികളൊന്നും നടക്കില്ലെങ്കിലും സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15നും ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനും പ്രത്യേക പൂജകള്‍ സംഘടിപ്പിക്കും