സര്‍ക്കാര്‍ കൈമാറുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ വേഗത്തില്‍ ഒപ്പിട്ട് മടക്കി നല്‍കണം; അനുമതി വൈകിപ്പിക്കുന്നതിന് എതിരെ സുപ്രീംകോടതി

സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള തര്‍ക്കങ്ങളില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ കൈമാറുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ കഴിവതും വേഗത്തില്‍ മടക്കി നല്‍കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതു സംബന്ധിച്ച ഭരണഘടനയിലെ 200ാം വകുപ്പു പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ സര്‍ക്കാര്‍ കൈമാറിയ 10 ബില്ലുകള്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചുള്ള സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. തുടര്‍ന്ന് ഗവര്‍ണറുടെ തീരുമാനം സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഹര്‍ജിയില്‍ പരാമര്‍ശിക്കുന്ന ബില്ലുകളില്‍ നടപടി സ്വീകരിച്ചതായി ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് തീര്‍പ്പാക്കികൊണ്ടാണ് കോടതി ഗവര്‍ണര്‍മരോട് ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബില്ലുകളില്‍ സമയബന്ധിതമായി തീരുമാനമെടുക്കുന്നതായി ഹര്‍ജിക്കാര്‍ക്കു വേണ്ടി അഭിഭാഷകനായ ദുഷ്യന്ത് ദവെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മധ്യപ്രദേശില്‍ ഒരാഴ്ചയ്ക്കുള്ളിലും ഗുജറാത്തില്‍ ഒരു മാസത്തിനുള്ളിലും തീരുമാനം വരുമ്പോള്‍ ബിജെപി ഇതര സര്‍ക്കാരുള്ള തെലങ്കാനയില്‍ തീരുമാനമില്ലെന്നും അദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍