ഒരു സ്ത്രീയുടെ പേരില്‍ സുനന്ദ പുഷ്‌കറും ശശി തരൂരും തമ്മില്‍ നിരന്തരമായി കലഹിച്ചിരുന്നെന്ന് പ്രോസിക്യൂഷന്‍

സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പി യുമായ ശശി തരൂരിനെതിരെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ. ശശി തരൂരും സുനന്ദയും തമ്മില്‍ ഒരു സ്ത്രീയുടെ പേരില്‍ നിരന്തരമായി വഴക്കിട്ടിരുന്നെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഇതുകൂടാതെ ശശി തരൂരിനെതിരെ കൊലക്കുറ്റമോ ആത്മഹത്യ പ്രേരണ കുറ്റമോ ചുമത്തണമെന്ന് ഡല്‍ഹി പോലീസും പറഞ്ഞു.

മാനസികമായി ഏറെ ബുദ്ധിമുട്ടുകള്‍ സുനന്ദ അനുഭവിച്ചിരുന്നതായും മരിക്കാന്‍ ആഗ്ര ഹിച്ചിരുന്നെന്നും പൊലീസ് ചൂണ്ടിക്കാട്ടി.സുഹൃത്തിനയച്ച ഇ-മെയില്‍ സന്ദശേത്തില്‍ ഇക്കാര്യം വ്യക്തമാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ദുബായില്‍ വച്ച് ഇരുവരും “ക്യാറ്റി” എന്ന സ്ത്രീയുടെ  പേരില്‍ വഴക്കിട്ടിരുന്നതായി സുനന്ദയുടെയും തരൂരിന്റെയും ഒപ്പമുണ്ടായിരുന്ന ജോലിക്കാരിമൊഴികൊടുത്തിരുന്നു. എന്നാല്‍ “ക്യാറ്റി” എന്ന സ്ത്രീ പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹ്ര്‍ തരാര്‍ അല്ലെന്നും പ്രൊസിക്യൂട്ടര്‍ പറയുന്നു.

എന്നാല്‍ പ്രോസിക്യൂട്ടറുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തരൂരിന്റെ അഭിഭാഷകന്‍ വികാസ് പവ പറഞ്ഞു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കൃത്യമായി പഠിക്കാതെയാണ് പ്രൊസിക്യൂട്ടറുടെ വാദങ്ങളെന്ന് തരൂരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.ഇത് കൊലപാതകമോ ആത്മഹത്യയോ അല്ലെന്നും അജ്ഞാതമായ ജൈവീക കാരണങ്ങളാലുള്ള മരണമാണെന്നും വിദഗ്ദരുടെ റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇക്കാരണങ്ങളാല്‍ തന്നെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നും വികാസ് പവ വ്യക്തമാക്കി.

എന്നാല്‍ തരൂരുമായുള്ള കുടുംബ ജീവിതത്തില്‍ സുനന്ദ സന്തുഷ്ടയായിരുന്നു. എന്നാല്‍ അവസാന നാളുകളില്‍ അവര്‍ അസ്വസ്ഥയായിരുന്നെന്നും സുനന്ദയുടെ സഹോദരന്‍ ആഷിഷ് ദാസ് മൊഴി നല്‍കി.കേസില്‍ വാദം കേള്‍്ക്കുന്നത് കോടതി ഒക്ടോബര്‍ 17 രലേക്ക് മാറ്റി.