പിറന്നാള്‍ ആഘോഷത്തിന്റെ സംഭാവനയെ ചൊല്ലി സംഘർഷം; വിദ്യാർത്ഥി മരിച്ചു

പിറന്നാളാഘോഷത്തിന് സംഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥിക്ക് ​ദാരുണാന്ത്യം. പഞ്ചാബിൽ ഞായർ രാത്രിയാണ് സംഭവം. കോളജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴെ വീണാണ് അപകടം സംഭവിച്ചത്.

ഡിഎവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ ബിഎസ്‌സി വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്. ബിഹാറിലെ രണ്ടു വിദ്യാർത്ഥികൾക്കിടയിൽ തുടങ്ങിയ തർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

കലഹം മൂർച്ഛിച്ചപ്പോൾ ഉണ്ടായ സംഘർഷത്തിൽ രണ്ടാം നിലയിൽ നിന്ന് ഇരുവരും താഴെ വീഴുകയായിരുന്നു. ഒരാൾ മരിച്ചു. രണ്ടാമൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തുടരുന്നു.

Read more

ആശുപത്രിയിൽ പ്രവേശിച്ച വിദ്യാർഥിയ്ക്കെതിരെ ഐപിസി 304 വകുപ്പ് പ്രകാരം കേസ് രജിസ്‌റ്റർ ചെയ്തു. വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുന്നു.