പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നരേന്ദ്രമോദി നുണകള്‍ പ്രചരിപ്പിക്കുന്നതിലൂടെ ആഗോളതലത്തില്‍ ഇന്ത്യ അപമാനിക്കപ്പെടുകയാണെന്ന് യെച്ചൂരി പറഞ്ഞു. ബാലാകോട്ട് വ്യോമാക്രമണം ആള്‍നാശമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ് എസ് അലുവാലിയയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചത്.
“ബാലാകോട്ട് വ്യോമാക്രമണം ആള്‍നാശമുണ്ടാക്കിയില്ലെന്ന് മോദിയുടെ മന്ത്രി ക്യാമറക്ക് മുന്നില്‍ പറയുന്നു. എത്രമാത്രം നുണകളാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. ദേശീയ സുരക്ഷയെ രാഷ്ട്രീയവത്കരിച്ച മോദിയുടെ നടപടിയും ആഗോളതലത്തില്‍ രാജ്യത്തെ അപമാനിക്കുന്നതാണ്. അദ്ദേഹം ചെയ്യുന്നത് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തികളാണ് ” -സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
Modi's minister says that no damage at all done at all by Balakot bombing, and he says it on camera. So much for all the lies govt has been feeding. Also, Modi's petty politicisation of national security continues to get India humiliated globally. It is a shame what he is doing. pic.twitter.com/ZfScK42KQN
— Sitaram Yechury (@SitaramYechury) March 3, 2019
Read more
തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നതായിരുന്നു പാകിസ്ഥാനില്‍ കയറിയുള്ള ആക്രമണത്തിലൂടെ ഇന്ത്യ ലക്ഷ്യമിട്ടതെന്നും വലിയ തോതിലുള്ള ആള്‍നാശം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല ആക്രമണം നടത്തിയതെന്നുമായിരുന്നു കേന്ദ്രമന്ത്രി അലുവാലിയ പറഞ്ഞത്. ആവശ്യമെങ്കില്‍ ആള്‍നാശം ഉണ്ടാക്കാന്‍ സാധിക്കുമെന്ന മുന്നറിയിപ്പാണ് നല്‍കിയതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.