ശബരിമല വിശാല ബെഞ്ച് പരിഗണിക്കുന്ന ഏഴ് വിഷയം

ശബരിമലഃ ഈ ഏഴ് കാര്യം വിശാല ബെഞ്ച് പരിഗണിക്കും

1 മത സ്വാതന്ത്ര്യത്തിന്റെ ലക്‌ഷ്യം എന്താണ് ? വ്യാപ്തി എത്രത്തോളം ?

2 മത സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം എന്ത് ?

3 ഭരണഘടനയുടെ അനുചേദം 25 പ്രകാരം ഉള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് ?

4 ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുഛേദത്തില്‍ പറയുന്ന ‘മൊറാലിറ്റി’ യുടെ അര്‍ത്ഥം എന്താണ് ?

5 അനുഛേദം 25 നല്‍കുന്ന മത സ്വാതന്ത്ര്യത്തിനുള്ള അവകാശവും അനുഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങള്‍ക്കുള്ള അവകാശവും മറ്റ് മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ ?

6 മത സ്വതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങള്‍ക്കുള്ള സ്വതന്ത്ര്യവും തമ്മിലുള്ള ബന്ധമെന്താണ്‌ ?

7 ഒരു മതവിഭാഗത്തിലും പെടാത്ത ഒരാൾക്ക് വിശ്വാസ വിഷയങ്ങളെ ആസ്പദമാക്കി കോടതികളെ സമീപിക്കാമോ ?

പ്രധാനമായും ഈ ഏഴ് വിഷയമാണ് വിശാല ബെഞ്ച് പരിഗണിക്കുക.