സംഘപരിവാറിന്റെ എഡിറ്റിംഗ് ദുരന്തങ്ങള്‍ തുടരുന്നു; ഇത്തവണ പ്രിയങ്ക ഗാന്ധിയെ കുരിശുമാല അണിയിപ്പിച്ചു; പൊളിച്ചടുക്കി മാധ്യമങ്ങള്‍

തിരഞ്ഞെടുപ്പിലും വ്യക്തിഹത്യയ്ക്കും സംഘപരിവാര്‍ സംഘടനകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആയുധമാണ് ഫോട്ടോ എഡിറ്റിംഗ്. ആളുകളെയോ ആള്‍ക്കൂട്ടത്തെയോ എഡിറ്റ് ചെയ്ത് സംഘപരിവാര്‍ പ്രചാരണത്തിന് ഉപയോഗിക്കുന്ന വാര്‍ത്തകള്‍ ദിവസേന വന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയാണ് ഇതില്‍ അവരുടെ പ്രചാരകര്‍. വ്യാജ ചിത്രങ്ങളുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് കാര്യം സാധിച്ചെടുക്കുന്നതാണ് അവരുടെ ബുദ്ധി.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ പിന്നിലും സംഘപരിവാറിന്റെ സൈബര്‍ വിഭാഗത്തിന്റെ ഫോട്ടോഷോപ്പ് പിന്തുണ വലുതായിരുന്നു. എന്നാല്‍, സാഹചര്യം മാറിയപ്പോള്‍ രാജ്യത്തെ ജനങ്ങളും സോഷ്യല്‍ മീഡിയ കമ്പനികളും ജാഗ്രത പുലര്‍ത്തിയതോടെ ഇവരുടെ കള്ളങ്ങള്‍ ഓരോന്നായി പൊളിഞ്ഞു കൊണ്ടിരിക്കുകയാണ്.

Image result for priyanka gandhi

ഇപ്പോഴിതാ പുതിയൊരു ഫോട്ടോഷോപ്പ് കൂടി പൊളിഞ്ഞിരിക്കുകയാണ്. ഇന്ദിര ഗാന്ധിയുടെ പിന്‍ഗാമിയായി രാജ്യം വിലയിരുത്തുന്ന പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് കോണ്‍ഗ്രസിന്റെ ശക്തി ഇരട്ടിയാക്കുകയും ബിജെപി പാളയത്തില്‍ അങ്കലാപ്പുണ്ടാക്കുകയും ചെയ്തതിനിടയ്ക്കാണ് പ്രിയങ്കയുടെ ഫോട്ടോഷോപ്പ് ചിത്രം സംഘപരിവാര്‍ ഐഡികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.

Priyanka Gandhi Cross

Priyanka Gandhi Facebook Post

പ്രിയങ്ക ഗാന്ധി കുരിശുമാല ധരിച്ചിരിക്കുന്ന ഫോട്ടോയാണ് സംഘപരിവാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ഗംഗയുടെ പുത്രി എന്ന് പറഞ്ഞ് നടക്കുന്ന പ്രിയങ്ക കഴുത്തില്‍ മംഗല്യസൂത്ര ധരിക്കുന്നതിന് പകരം കുരിശുമാല അണിഞ്ഞിരിക്കുന്നു എന്നാണ് പ്രചാരണം. ലക്ഷക്കണക്കിന് അംഗങ്ങളുളള സംഘപരിവാര്‍ പേജുകളിലും ഗ്രൂപ്പുകളിലും ഈ ഫോട്ടോ വ്യാപകമായി പ്രചരിപ്പിച്ചു.

Priyanka Gandhi Original Getty

എന്നാല്‍, എഎഫ്പി, ഗെറ്റി ഇമേജ് ഫോട്ടോഗ്രാഫര്‍ സഞ്ജയ് ജനോക്കിയ എടുത്ത യഥാര്‍ത്ഥ ഫോട്ടോ പുറത്ത് വന്നതോടെ സംഘപരിവാര്‍ തന്ത്രം വീണ്ടും പൊളിഞ്ഞു. ഗൂഗിളിന്റെ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടെ നടത്തിയ പരിശോധനയിലാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണെന്ന് വ്യക്തമായത്. ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് ഈ ചിത്രത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കണ്ടെത്തിയത്.