ആർ.എസ്.എസ് സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ല, സവർക്കർ ബ്രിട്ടീഷുകാരുടെ പണം കൈപറ്റി; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

സ്വാതന്ത്ര്യ സമരകാലത്ത് ഒരു പോരാട്ടവും നടത്താത്തവരാണെന്നും ബ്രിട്ടീഷുകാരുടെ പണം കൈപറ്റിയവരാണെന്നും പറഞ്ഞ് ആര്‍എസ്എസിനിനെ കടന്നാക്രമിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാൻ സാധിക്കത്തവരാണ് ആര്‍എസ്എസ് എന്നും വി ഡി സവർക്കർ ബ്രിട്ടീഷ് സർക്കാറിന്റെ സഹായധനം കൈപ്പറ്റിയിരുന്നെന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.

സ്വാതന്ത്ര്യ സമരകാലത്ത് ബി.ജെ.പി രൂപീകരിച്ചിട്ട് പോലും ഇല്ലായിരുന്നു സവർക്കർ അടക്കമുള്ളവർ ബ്രിട്ടീഷുകാരുടെ അടുത്ത് പോരാട്ടങ്ങൾക്ക് പോയിട്ടില്ലെന്നും മറിച്ച് അവരുടെ സഹായം മാത്രമാണ് കൈപറ്റിയെന്നും രാഹുൽ കുറ്റപ്പെടുത്തി.

Read more

കോൺഗ്രസ് നേതാക്കൾ മാത്രമാണ് സ്വാതന്ത്ര്യ സമരത്തിൽ പങ്ക് വഹിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു,