മഹാത്മാഗാന്ധിയെ ആദരിക്കുന്നുവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മഹാത്മാഗാന്ധി രാജ്യത്തിന് നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ആർഎസ്എസിൻ്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ മോഹൻ ഭാഗവത് പറഞ്ഞു. ഒരുമിച്ചുനിന്നാൽ നേട്ടങ്ങൾ സ്വന്തമാക്കാം. വിഘടിച്ചുനിന്നാൽ തകർന്നുപോകുമെന്നും മോഹൻ ഭാഗവത് വിജയദശമി ആഘോഷത്തിൽ പറഞ്ഞു.
ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. നാനാത്വമാണ് ഇന്ത്യയുടെ പാരമ്പര്യം. സമുദായങ്ങളെ പ്രകോപിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. നിയമപരമായ പരിമിതികൾക്കുള്ളിൽ നിന്നുവേണം ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ നമ്മളും അവരും എന്ന വേർതിരിവ് മാറണമെന്നും വൈവിധ്യങ്ങളെ ചേർത്തുപിടിക്കണമെന്നും മോഹൻ ഭാഗവത് കുട്ടിച്ചേർത്തു.
Read more
അയൽരാജ്യങ്ങളിലെ ആഭ്യന്തര അസ്വാരസ്യങ്ങൾ ശുഭസൂചനയല്ലെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു. ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ ജനരോഷം ആശങ്കാജനകമാണ്. രാജ്യത്തിനകത്തും പുറത്തും ഇത്തരം അസ്വസ്ഥതയുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികളുണ്ടെന്നും ആർഎസ്എസ് മേധാവി കുട്ടിച്ചേർത്തു. സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളിൽ പലതും മുതലാളിത്ത ഭരണരീതിയിൽ ചെന്നവസാനിച്ചതും ചരിത്രമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു.







