രേവന്ത് റെഡ്‌ഡി മുഖ്യമന്ത്രിയാകും; തെലങ്കാനയിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ വേഗത്തിലാക്കി കോൺഗ്രസ്

തെലങ്കാനയിൽ പിസിസി പ്രസിഡന്റ് രേവന്ത് റെഡ്‌ഡി മുഖ്യമന്ത്രിയാകും. ഇന്നലെ രാത്രി ഗവർണറെ കണ്ട് അവാകാശവാദം ഉന്നയിച്ചത്തിന് പിന്നാലെ ഇന്ന് നിയമസഭാ കക്ഷിയോഗം ചേരും. ഹൈദരാബാദ് നഗരത്തിലെ സ്വകാര്യാ ഹോട്ടലിലാണ് യോഗം.

രേവന്ത് റെഡ്‌ഡിയുടെ തോളിലേറിയാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് ജീവന്‍ തിരിച്ചുപിടിച്ചിരിക്കുന്നത്. തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള കഠിനപ്രയത്‌നമായിരുന്നു കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായത്. അതിൽ കോൺഗ്രസ് വിജയിക്കുകയും ചെയ്തു. സർക്കാർ രൂപീകരണം നീക്കങ്ങൾ വേഗത്തിലാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ തെലങ്കാനയില്‍ ഭരണം തിരിച്ചുപിടിക്കാനായത് മാത്രമാണ് ആശ്വാസം. നാലിടങ്ങളിലെ തെര‍ഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിന് ജീവശ്വാസം നല്‍കുന്നതാണ് തെലങ്കാനയിലെ വിജയം.