പേരില്‍ നിന്ന് രാജീവ് ഗാന്ധിയെ ഒഴിവാക്കി; ഖേല്‍രത്‌ന പുരസ്‌കാരം ഇനി ധ്യാന്‍ചന്ദിന്റെ പേരിൽ

 

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി. മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം എന്നാണ് പുനർനാമകരണം ചെയ്തത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ ആവശ്യം മാനിച്ചാണ് തീരുമാനം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്‌തു.

പ്രധാനമന്ത്രിയുടെ ട്വീറ്റ്:

“ഖേൽ രത്‌ന പുരസ്കാരത്തെ മേജർ ധ്യാൻ ചന്ദിന്റെ പേരിൽ നാമകരണം ചെയ്യണമെന്ന് ഇന്ത്യയില്‍ ഉടനീളമുള്ള പൗരന്മാരിൽ നിന്ന് എനിക്ക് നിരവധി അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ട്. അവരുടെ കാഴ്ചപ്പാടുകൾക്ക് ഞാൻ നന്ദി പറയുന്നു.

അവരുടെ വികാരത്തെ മാനിച്ച്, ഖേൽ രത്ന അവാർഡ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് എന്ന് വിളിക്കപ്പെടും.

ജയ് ഹിന്ദ്!”