രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റൈൽ മന്നന്റെ വെബ്സൈറ്റ്

രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​ന പ്ര​ഖ്യാ​പ​ന​ത്തി​നു തൊട്ടുപി​ന്നാ​ലെ ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നീ​കാ​ന്ത് സ്വ​ന്തം വെ​ബ്സൈ​റ്റും ആ​രം​ഭി​ച്ചു. ര​ജ​നി​മ​ണ്ഡ്രം (rajinimandram.org) എ​ന്ന പേ​രി​ലാ​ണ് രജനിയുടെ വൈ​ബ്സൈ​റ്റ്.

ത​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജി​ലൂ​ടെ​യാ​ണ് ര​ജ​നി ഇ​ക്കാ​ര്യം ആരാധകരെ അ​റി​യി​ച്ച​ത്. ത​ന്നെ പി​ന്തു​ണ​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ച് വീഡിയോയും അ​ദ്ദേ​ഹം പങ്കുവെച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യെ​ന്ന മു​ഖ​വു​ര​യോ​ടെ ര​ജ​നി രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന പ്ര​ഖ്യാ​പ​നം ന​ട​ട​ത്തി​യ​ത്.

പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ ര​ജ നി​യെ പി​ന്തു​ണ​ച്ചു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും ആ​രാ​ധ​ക​രും രം​ഗ​ത്തു​വ​ന്നു. ചെ​ന്നൈ​യി​ൽ ന​ട​ന്ന ആ​രാ​ധ​ക​സം​ഗ​മ​ത്തി​ലാ​ണ് രാ​ഷ്‌​ട്രീ​യ​ത്തി​ലി​റ​ങ്ങു​ക​യാ​ണെ​ന്നു സൂ​പ്പ​ർ താ​രം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, പാ​ർ​ട്ടി​യു​ടെ പേ​ര്, നി​ല​പാ​ട് തു​ട​ങ്ങി​യ നി​ർ​ണാ​യ​ക കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നി​ല​വി​ലെ രാ​ഷ്‌​ട്രീ​യ വ്യ​വസ്ഥി​തി​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.