കടലിൽ പോകേണ്ട; രാഹുൽ ​ഗാന്ധിയെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കടലിൽ പോകുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി.

കന്യാകുമാരി തേങ്ങാപട്ടണത്ത് രാഹുൽ ഗാന്ധിയെ കടലിൽ പോകുന്നതു തടഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം ജില്ലാഭരണകൂടമാണു വിലക്കേർപ്പെടുത്തിയത്.

രാഹുൽ ഗാന്ധിയുടെ കടൽ യാത്രയ്ക്ക് 12 ബോട്ടുകളാണ് തയ്യാറാക്കിയിരുന്നത്. എന്നാൽ അഞ്ച് പേരിൽ കൂടുതൽ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടർ അനുമതി നിഷേധിച്ചത്. ഇതേത്തുടർന്ന് ബോട്ട് യാത്ര റദ്ദാക്കി.

കഴിഞ്ഞദിവസം കേരളത്തിലെത്തിയപ്പോൾ കൊല്ലം വാടി കടപ്പുറത്ത് നിന്ന് മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ കടലിൽ പോയിരുന്നു.

മത്സ്യബന്ധനത്തിൽ പങ്കെടുക്കുകയും കടലിൽ നീന്തുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു