'കാശ്മീരിലെ ജനങ്ങള്‍ എനിക്ക് തന്നത് ഗ്രനേഡല്ല, ഹൃദയം നിറഞ്ഞൊഴുകുന്ന സ്‌നേഹം' രാഹുല്‍ ഗാന്ധി

കാശ്മീരിലെ ജനങ്ങള്‍ തനിക്ക് തന്നത് ഗ്രനേഡല്ല ഹൃദയം കവിഞ്ഞ സ്‌നേഹമാണെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോയാത്രയുടെ സമാപനത്തില്‍ ജമ്മു കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോയാത്ര കാശ്മീരില്‍ എത്തിയപ്പോള്‍ തനിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കാശ്മീരിലെ ജനങ്ങള്‍ ഹൃദയം നിറഞ്ഞൊഴുകുന്ന സ്‌നേഹത്തോടെയാണ് തന്നെ സ്വാഗതം ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ ബി ജെ പിക്കാര്‍ക്ക് ഇതു പോലെ കാശ്മീരില്‍ നടക്കാന്‍ പറ്റില്ല അവര്‍ക്ക് ഭയമാണ്, അക്രമത്തില്‍ നമ്മുളോട് വളരെ അടപ്പമുള്ളവര്‍ കൊല്ലപ്പെടുന്നത് ദുഖകരമായ കാര്യമാണ്, എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും ഞാന്‍ മനസിലാക്കിയ കാര്യമാണ്’പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. രാഹുല്‍ പറഞ്ഞു.

എന്‍ സി പി, ഡി എം കെ, സി പി ഐ , ആര്‍ എസ് പി , മുസ്‌ളീം ലീഗ് തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികളിലെല്ലാം യാത്രയുടെ സമാപനത്തില്‍ പങ്കെടുത്തു. എന്നാല്‍ കാശ്മീരിലെ പ്രമുഖ സി പി എം നേതാവായ യൂസഫ് തരിഗാമിയോട് സമാപന പരിപാടിയില്‍ പങ്കടുക്കേണ്ടെന്ന് സി പി എം നിര്‍ദേശിച്ചിരുന്നു.