ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വന്‍ വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ എന്‍ഡിഎ നേടിയ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും സാമൂഹിക നീതിയുടെയുമാണെന്ന് മോദി പറഞ്ഞു. എന്‍ഡിഎയ്ക്ക് വലിയ വിജയം നല്‍കിയതിന് അദ്ദേഹം ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. എന്‍ഡിഎ സഖ്യ നേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു.
”വരും വര്‍ഷങ്ങളില്‍, ബിഹാറിന്റെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന് ഒരു പുതിയ ഭാവുകത്വം നല്‍കുന്നതിനും ഞങ്ങള്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. ബിഹാറിലെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സമൃദ്ധമായ ജീവിതത്തിന് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും.”
”2025 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ചരിത്രപരവും അഭൂതപൂര്‍വവുമായ വിജയം നല്‍കി അനുഗ്രഹിച്ച ബിഹാറിലെ എന്റെ കുടുംബാംഗങ്ങള്‍ക്ക് വളരെയധികം നന്ദി. ഈ വമ്പിച്ച ജനവിധി ജനങ്ങളെ സേവിക്കാനും, ബിഹാറിന് വേണ്ടി ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കാനുമുള്ള ശക്തി നല്‍കും.”
”അക്ഷീണം പ്രവര്‍ത്തിച്ച ഓരോ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. അവര്‍ പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു, നമ്മുടെ വികസന അജണ്ട അവതരിപ്പിച്ചു, പ്രതിപക്ഷത്തിന്റെ എല്ലാ നുണകളെയും ശക്തമായി എതിര്‍ത്തു. ഞാന്‍ അവരെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു” എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
”ഈ ഉജ്ജ്വല വിജയത്തിന് മുഖ്യമന്ത്രി നിതീഷ് കുമാറിനും എന്‍ഡിഎ കുടുംബ സഹപ്രവര്‍ത്തകരായ ചിരാഗ് പാസ്വാന്‍, ജിതന്‍ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. അക്ഷീണം പ്രവര്‍ത്തിച്ച എന്‍ഡിഎയിലെ ഓരോ പ്രവര്‍ത്തകര്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. അവര്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങി, ഞങ്ങളുടെ വികസന അജണ്ട അവതരിപ്പിച്ചു, പ്രതിപക്ഷത്തിന്റെ എല്ലാ നുണകളെയും ശക്തമായി എതിര്‍ത്തു.”
Read more
”വരും ദിവസങ്ങളില്‍, ബിഹാറിന്റെ വികസനത്തിനായി സജീവമായി പ്രവര്‍ത്തിക്കും, സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സംസ്‌കാരത്തിനും ഒരു പുതിയ വ്യക്തിത്വം നല്‍കും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സമൃദ്ധമായ ജീവിതത്തിനായി ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








