പ്രധാനമന്ത്രിയുടെ വിദേശ പര്യടനം ഇന്നു മുതൽ; ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും

വീണ്ടും വിദേശയാത്രയ്ക്ക് ഒരുങ്ങി പ്രധാന മന്ത്രി നരേന്ദ്രമോദി. ജപ്പാൻ, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളിലെ സന്ദർശനമാണ് ഇത്തവണ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ന് യാത്ര തിരിക്കും.  ജപ്പാനിലെ ഹിറോഷിമയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും ജപ്പാനിൽ നടക്കും.

Read more

പാപ്പുവ ന്യൂ ഗിനിയിലെ പോർട്ട് മോറസ്ബിയിൽ ഇന്ത്യ പസിഫിക് ഐലൻറ്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഓസ്ട്രേലിയയിലെ സിഡ്നിയിൽ പ്രവാസികൾ മോദിക്കൊരുക്കുന്ന സ്വീകരണത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനീസും പങ്കെടുക്കും.