മാന്‍ വെഴ്‌സസ് വൈല്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡിസ്‌കവറി ചാനലിലെ ലോക പ്രശസ്ത പരിസ്ഥിതി ഷോ “മാന്‍ വെഴ്‌സസ് വൈല്‍ഡില്‍” അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. ആഗസ്റ്റ് 12-ന് രാത്രി ഒമ്പതിന് പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡിലാണ് മോദി എത്തുന്നത്.

ബെയര്‍ ഗ്രിയില്‍സ് അവതരിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ജനപ്രീയ പരമ്പരയായ മാന്‍ വെര്‍സസ് വൈല്‍ഡ് 2006- ലാണ് ആരംഭിച്ചത്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഒരു മനുഷ്യന്‍ നടത്തുന്ന യാത്രകളാണ് മാന്‍ വെഴ്‌സസ് വൈല്‍ഡില്‍ അവതരിപ്പിക്കുന്നത്.

ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോദിയോടൊപ്പം ചെലവഴിക്കുന്നതാണ് തീം.