ചോദ്യോത്തര – ശൂന്യ വേളകൾ ഒഴിവാക്കിയ നടപടി; പാർലമെന്റിൽ പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സഖ്യം

പാർലമെന്റിൽ നാളെ പ്രതിഷേധത്തിന് ഒരുങ്ങി പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണി. പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തര – ശൂന്യ വേളകൾ ഒഴിവാക്കിയത് തെറ്റായ മാത്യകയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം. പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി നാളെ നടക്കുന്ന സർവകക്ഷിയോഗത്തിലാണ് പ്രതിഷേധം അറിയിക്കുക.

സർക്കാർ അജണ്ടകൾ നടപാക്കാൻ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ നിഷേധിക്കാൻ നോക്കുന്നതയാണ് ചോദ്യോത്തര – ശൂന്യ വേളകൾ ഒഴിവാക്കിയ നടപടിയെ പ്രതിപക്ഷ പാർട്ടികൾ കാണുന്നത്. ഈ മാസം 18 ാം തീയതി മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തരവേളയോ സ്വകാര്യ അംഗങ്ങളുടെ ബില്ലവതരണമോ ഉണ്ടാകില്ല.

ലോക്സഭാ, രാജ്യസഭാ സെക്രേട്ടറിയറ്റുകൾ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമ്മേളനത്തിൽ അഞ്ച് സിറ്റിംഗുകൾ ഉണ്ടാകുമെന്നും താൽക്കാലിക കലണ്ടറിനെക്കുറിച്ച് അംഗങ്ങളെ പ്രത്യേകം അറിയിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. പതിനേഴാം ലോക്സഭയുടെ പതിമൂന്നാമത് സമ്മേളനമാണ് 18ന് ആരംഭിക്കുന്നത്.