ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ചുമത്തിയതിനു അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ. ഇക്കാര്യത്തിൽ രാജ്യതാത്‌പര്യമാണ് വലുതെന്നും അവ സംരക്ഷിക്കുമെന്നും വ്യവസായ വാണിജ്യ വകുപ്പ് പുറത്തിറക്കിയ പ്രസ് റിലീസിൽ പറഞ്ഞു.
കർഷകർ, സംരംഭകർ, ചെറുകിട വ്യവസായങ്ങൾ എന്നിവരുടെ വളർച്ചയ്ക്ക് കേന്ദ്രസർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. അവരുടെ താത്പര്യം സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നു.
‘ഇന്ത്യയും അമേരിക്കയും ഇരു കൂട്ടർക്കും ഉപകാരപ്രദമായേക്കാവുന്ന ഒരു വ്യാപാരകരാറിലെത്താൻ മാസങ്ങളായി ചർച്ച നടത്തുകയാണ്. ഈ ലക്ഷ്യം നേടിയെടുക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. കർഷകർ, സംരംഭകർ, ചെറുകിട വ്യവസായങ്ങൾ എന്നിവരുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും ഇന്ത്യ വലിയ പ്രധാന്യമാണ് നൽകുന്നത്.
Read more
ബ്രിട്ടനുമായി ഏർപ്പെട്ട സമൂല സാമ്പത്തിക വ്യവസായ കരാറിൽ എന്നതുപോലെ ഇക്കാര്യത്തിലും രാജ്യതാത്പര്യം സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കും’ എന്നായിരുന്നു ഇന്ത്യയുടെ മറുപടി.








