രാജ്യത്തെ കോവിഡ് മരണങ്ങൾ ഇരട്ടിയായേക്കും; ദേശീയ ആരോഗ്യമിഷന്റെ കണക്കുകൾ പുറത്ത്

രാജ്യത്ത് കോവിഡ് മരണങ്ങൾ ഇരട്ടിയായേക്കുമെന്ന് ദേശീയ ആരോഗ്യമിഷൻ.  രാജ്യത്ത് ഏപ്രിൽ,മെയ് മാസങ്ങളിൽ റിപ്പോർട്ട് ചെയ്തത് 8 ലക്ഷം മരണമെന്നാണ് ദേശീയ ആരോഗ്യമിഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇതേ കാലയളവിൽ മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയാണ്.

അതായത് മുൻ വർഷങ്ങളെ അപേക്ഷിച്ച് മരിച്ചവരുടെ എണ്ണത്തിൽ നാല് ലക്ഷത്തിലധികം വർദ്ധനയുണ്ടായി. ഭൂരിഭാഗം മരണങ്ങളും പനിയും ശ്വാസതടസവും മൂലമാണ് ഉണ്ടായത്. മരണനിരക്ക് കൂടാൻ കാരണം കോവിഡാണെന്നാണ് വിലയിരുത്തൽ. അങ്ങനെ വരുമ്പോൾ മരണസംഖ്യ ഇരട്ടിയായേക്കും.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ നാല് ലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഔദ്യോഗിക കണക്കനുസരിച്ച് ഏപ്രിൽ- മെയ് മാസങ്ങളിൽ മാത്രം 1,68,927 പേർ മരിച്ചു.